Sunday, June 10, 2012

മൂന്നാര്‍ പോയി. നല്ല സ്ഥലം. പ്രകൃതിയോ പ്രകൃതി.
മേതിലിന്റെ കവിതകള്‍ കൊണ്ട് പോകണമായിരുന്നു-

"മണ്ണില്‍ വിരല്‍ പൂഴ്ത്തിയാല്‍ ഒരു മിടിപ്പറിയാം
വിരല്‍തുമ്പില്‍ ചെറിയൊരു ചിറകടി അറിയാം
വിരലെടുത്താല്‍ തുംബത്തൊരു പൂമ്പാറ്റയുണ്ടാകണമെങ്കിലോ
വിരലിനെ പുഴുവിനെ പോലെ പരിഗണിക്കുവാന്‍ പഠിക്കണം
ആകാശങ്ങള്‍ പോലും ഭൂമിയില്‍ നിന്ന് പറന്നുയര്‍ന്നതാണ് 
അപാരതകളുടെയെല്ലാം പുഴുക്കളുണ്ടായിരുന്ന കൊക്കൂണ്‍ ഭൂമിയാണ്‌
അതിനകത്തൊരു ചെറിയ പുഴുവായി ഇരിക്കണമെന്നുണ്ടെങ്കില്‍
ആകാശത്തേക്കാള്‍ നിങ്ങള്‍ വലുതായിരിക്കണം "

ഈ വരികള്‍ സദാ മനസ്സിലോര്‍ത്തു കൊണ്ട് നടന്നു.

പുളുവാണ് ! തിരിച്ചു വന്നപ്പോളാണ്  ഇത് വായിച്ചതു. ഹഹഹ. അല്ലെങ്കിലും ഇങ്ങനെ കവിത ഉരുവിട്ട് നടന്നാല്‍ അവിടെ കൊക്കയില്‍ വീഴും. മനസ്സിലായോ ?
ഇരവികുളം വന്യജീവി സങ്കേതം കലക്കി. അവരുടെ ഒരു ടി ഷര്‍ട്ട്‌ മേടിച്ചു. വരയാടിന്റെ പടമുള്ള ഒരു ഉഗ്രന്‍ സാധനം. അവിടുത്തെ വെള്ളച്ചാട്ടം കണ്ടാല്‍ നമ്മുടെ ആത്മാവ് ക്ലീന്‍ ക്ലീനായി പോകും. അറിയാമോ?
പക്ഷെ രാവിലെ എണീറ്റ്‌ പുറത്തു വന്നിരുന്നു ജീവിതത്തില്‍ ഇത് വരെ കാണാത്ത തരം പുതിയ സൈസ് കിളികള്‍ "ശും" ശും " എന്ന് കൂടുകാരുടെ കൂടെ പറക്കുന്നത് കണ്ടപ്പോ മറ്റു രണ്ടു വരികളാണ് ഓര്‍മ  വന്നത്-
" പ്രകൃതിക്കെന്നെക്കുറിച്ച്
ഇത്രയേ അറിയാവു, അറിയേണ്ടു .
പ്രേമമല്ലാതെ പ്രകൃതിയ്ക്ക് മറ്റൊന്നുമറിയില്ല."

പ്രകൃതിയ്ക്ക് തന്നെ ഈ ഭാവമാണെന്നു മലയാളം മാഷ് ഫാദര്‍ കുട്ടനാടന്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്, സര്‍വകലാശാലയില്‍ . മനസ്സിലായോ? ഇല്ല. എന്റെ പൊട്ട കോളേജില്‍ അല്ല- Father kuttandante class ഇല്‍ 

ഞാന്‍ മലയാളം പഠിച്ചിട്ടില്ല?






No comments:

Post a Comment