Saturday, March 24, 2012

Book review: Khasakkinte Ithihasam

ഖസാക്കിന്റെ ഇതിഹാസം കലക്കീട്ടുണ്ട്.
ലാസ്റ്റ് ആ രവീനെ ഒരു ചവിട്ടു ചവിട്ടാന്‍ തോന്നി എനിക്ക് ചില സമയത്ത്. ഒരു വല്യ outsider വന്നിരിക്കുന്നു. വല്യ വാറ്റുചാരായം കുടികകണ ആള്. എന്തെങ്കിലും ആയിക്കോട്ടെ. പുസ്തകം നന്നായിട്ടുണ്ട് വളരെ. പിന്നെ എല്ലാവരും ചില സമയത്ത് ജാട ആണ്. അതും പറയണല്ലോ.
പിന്നേ എന്താണ് ഈ സാലഭന്ചിക ആരെങ്കിലും പറഞ്ഞു തരുമോ
നാട്ടിലെ ആള്‍ക്കാരുടെ കഥ ഒക്കെ പറഞ്ഞത് നന്നായിട്ടുണ്ട്. അവരെ മഹാന്മാരാക്കീട്ടില്ല. മനുഷ്യരാക്കീട്ടെ ഉള്ളു. 
അല്ലെങ്കി എപ്പളും ഗ്രാമത്തില്‍ മൊത്തം മാലാഖമാരും നഗരത്തിലെപ്പോഴും ചതിയന്മാരും കള്ളന്മാരും. അതില്ല. 
പക്ഷെ ഈ മിത്തും ശരിക്കെ ഉള്ള സംഭവവും ഇങ്ങനെ ഒരു പട്ടുതുണിയില്‍


ഒരുമിച്ചു നെയ്ത പോലെ  ആക്കിയത് അടിപൊളി ആയിട്ടുണ്ട്‌. 
പിന്നെ ഇങ്ങേരുടെ എഴുത്തിന്റെ രീതി നന്നായിണ്ട്. അപ്പൊ ഇതാണല്ലേ ഈ കുറെ ആള്‍ക്കാര് കോപ്പി അടിച്ചു കൊണ്ട് നടക്കുന്നത്. എല്ലാം plural ആക്കിയാല്‍ മാത്രം പോര. അതിനൊക്കെ creative genius വേണം. അത് ഇങ്ങേര്‍ക്ക് ഉണ്ട്. നിങ്ങള്‍ക്കാര്‍ക്കും ഇല്ല. "എന്തിനോ വേണ്ടി തിളയ്ക്കുന്ന സംബാറുകള്‍"" " എന്ന് പറഞ്ഞാല്‍ കോമഡി ആണ്. അല്ലാതെ ഇങ്ങേരുടെ പോലെ ആവില്ല. കേട്ടോ. 
അത് പോലെയല്ല "അപ്പോഴും അസ്തമയത്തിലൂടെ പനതതതകളുടെ ധനുസ്സുകള്‍ പറന്നകുന്നു കൊണ്ടിരുന്നു" എന്ന് പറയുന്നത്. 
ആഹ. ഇത് ഞാന്‍ ഇപ്പൊ ചുമ്മാ തുറന്നു നോക്കിയപോ കണ്ട ലൈന്‍ ആണ്. അപ്പ എങ്ങിനെയുണ്ട്
പിന്നെ ഈ പുസ്തകം വായിച്ചിട്ടാണോ എല്ലാ ഇപ്പൊ മധ്യവയസ്കരായ ആള്‍ക്കാര് ഗ്രാമത്തില്‍ സ്കൂള്‍ ടീച്ചര്‍ ആകാന്‍ പോകുന്നത്? അവര്‍ വയസ്സാങ്കാലത്ത് ഖസാക്കിന്റെ ഇതിഹാസം  കളിയ്ക്കാന്‍ പോവുകയാണോ? 



2 comments:

  1. is this about me not being able to read this??

    ReplyDelete
  2. It says book review on top doofus
    Not everything is about you
    "winry"
    Anime loser

    ReplyDelete